ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സർക്കാർ /എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജ് / മെഡിക്കൽ കോളജ്, ആർട്‌സ് ആൻഡ് സയൻസ് കോളജ്, പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരിൽനിന്ന്​ ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പി.ജി/ ബി.ടെക്​/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനുവേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സ്വീകരിക്കുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. വിശദവിവരങ്ങളും അപേക്ഷഫോമും www.ceds.kerala.gov.in ൽ. ഫോൺ: 0471 2345627, 8289827857. ബി.ടെക് കോഴ്‌സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിന് സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലെ ബി.ടെക് കോഴ്‌സുകൾക്ക് 2025 ജൂൺ 30വരെ എൻ.ബി.എ അക്രഡിറ്റേഷൻ ലഭ്യമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.