കൊട്ടാരക്കര: ഡൽഹിയിൽ കാണാതായതായി കുടുംബം പരാതി നൽകിയ പുത്തൂർ വെണ്ടാർ സ്വദേശിയായ ബി.എസ്.എഫ് സൈനികൻ അവശനിലയിൽ നാട്ടിലെത്തി. സംഭവത്തിൽ ദുരൂഹത തുടരുന്നു. പുത്തൂർ വെണ്ടാർ കാട്ടൂർ അഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ബി.പി. സുരേഷ്കുമാറാണ് (47) ശനിയാഴ്ച രാത്രി നാട്ടിലെത്തിയത്. ഇദ്ദേഹത്തിൻെറ ബാഗും ഫോണും നഷ്ടപ്പെട്ടിരുന്നു. അവശനിലയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സുരേഷ്കുമാർ ട്രെയിനിൽ ഭക്ഷണം കൊണ്ടുവന്നയാളുടെ സഹായത്തോടെ ഭാര്യ ശിവകുമാരിയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ കായംകുളം റെയിൽവേ സ്റ്റേഷനിലെത്തി സുരേഷിനെ ട്രെയിനിൽ കണ്ടെത്തി. അവശനിലയിലായ സൈനികൻെറ വാച്ചും സ്വർണമോതിരവും കഴുത്തിൽ അണിഞ്ഞിരുന്ന ഏലസും നഷ്ടമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സൈനികനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈമാസം 18ന് യു.പിയിലെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിൽ വരാൻ ഡൽഹിയിൽ എത്തിയതായിരുന്നു സുരേഷ്കുമാർ. ബുധനാഴ്ച നാട്ടിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു കുടുംബം. എന്നാൽ, ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതിനിടെ ഡൽഹിയിലെ രണ്ടുസ്ഥലത്തുനിന്നായി സുരേഷിൻെറ ബാഗും പഴ്സും കിട്ടിയവർ ഭാര്യ ശിവകുമാരിയുടെ നമ്പറിൽ വിളിച്ചറിയിച്ചിരുന്നു. പഴ്സ് കിട്ടിയ ആൾ ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശിവകുമാരി പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.