ആറ്റിങ്ങൽ: ഒ.എസ്. അംബിക എം.എൽ.എയുടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കോൺഗ്രസ് സംഘം മാർച്ച് സംഘടിപ്പിച്ചത്. ഒ.എസ്. അംബിക എം.എൽ.എയുടെ ഭർത്താവ് കെ. വാരിജാക്ഷൻ രണ്ടാഴ്ച ക്കാലമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിനെ സംരക്ഷിക്കുന്നതിന് എം.എൽ.എയുടെ രണ്ട് ആൺമക്കളും മെഡിക്കൽ കോളജിലാണ്. പൊതുപരിപാടികൾക്കായി എം.എൽ.എയും സ്ഥലത്തുണ്ടായിരുന്നില്ല. എം.എൽ.എയുടെ രണ്ട് മരുമക്കളും എട്ടുമാസം പ്രായമുള്ള ചെറുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രകടനം നടത്താൻ പോകുന്നതറിഞ്ഞെത്തിയ പൊലീസ് മാർച്ച് വഴിയിൽ തടഞ്ഞു. കോരാണി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. കബീർ തടത്തിൽ, മൻസി അയണിമൂട്, ലാൽ കോരാണി, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.