തിരുവനന്തപുരം: 'ജനകീയ രാഷ്ട്രീയത്തിന്റെ 13 വര്‍ഷം' എന്ന തലക്കെട്ടില്‍ എസ്.ഡി.പി.ഐ സ്ഥാപകദിനം ആചരിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നിലും പി. അബ്ദുല്‍ ഹമീദ് കോഴിക്കോട് റീജനല്‍ ഓഫിസിന് മുന്നിലും പതാക ഉയര്‍ത്തി. ഇരുവരും സ്ഥാപകദിന സന്ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഫേസ്ബുക് ലൈവിലൂടെ സന്ദേശം നല്‍കി. ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്രാഞ്ച് ഓഫിസുകള്‍ക്ക് മുന്നിലും പതാക ഉയര്‍ത്തി. സ്ഥാപക ദിനത്തോടനുബന്ധിച്ച് അനുമോദനം, ആദരിക്കല്‍, ശുചീകരണം, സേവന സമര്‍പ്പണം, രക്തദാനം, മധുരവിതരണം, പ്രാദേശിക വികസന പദ്ധതി സമര്‍പ്പണം, അനാഥ-അഗതി മന്ദിരങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം, സെമിനാറുകള്‍, നവാഗത സംഗമം, സാംസ്‌കാരിക സമ്മേളനം, കലാസന്ധ്യ, കായിക മത്സരങ്ങള്‍, ബ്രാഞ്ച് രൂപവത്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.