പ്ലസ് ടു: വർക്കല മേഖലയിൽ മികച്ച വിജയം

വർക്കല: പ്ലസ് ടു പരീക്ഷയിൽ വർക്കല മേഖലയിലെ സ്കൂളുകളിൽ മികച്ച വിജയം. വർക്കല ഗവ.മോഡൽ എച്ച്​.എസ്​.എസിൽ പരീക്ഷയെഴുതിയ 165 വിദ്യാർഥികളിൽ 149 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 90. സയൻസിൽ 110 പേർ പരീക്ഷയെഴുതിയപ്പോൾ 104 പേർ വിജയിച്ചു. വിജയശതമാനം 95. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 16 പേർ. കോമേഴ്സിൽ 55 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 45 പേർ വിജയിച്ചു. വിജയശതമാനം 82. ഫുൾ എ പ്ലസ് നേടിയത് 10 പേർ. ഇടവ എം.ആർ.എം.കെ എം.എം. എച്ച്​.എസ്​.എസിൽ വിജയ ശതമാനം 87. ഫുൾ എ പ്ലസ് നേടിയവർ 21. ചെറുന്നിയൂർ എച്ച്​.എസ്​.എസിൽ വിജയ ശതമാനം 91. ഒരാൾക്ക് ഫുൾ എ പ്ലസ്. നെടുങ്ങണ്ട എസ്.എൻ.വി.എച്ച്​.എസ്​.എസിൽ വിജയ ശതമാനം 75. ഫുൾ എ പ്ലസ് രണ്ട്. പനയറ എസ്.എൻ.വി.എച്ച്​.എസ്​.എസിൽ വിജയശതമാനം 75. ശിവഗിരി എച്ച്​.എസ്​.എസിൽ വിജയ ശതമാനം 84. 20 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പാളയംകുന്ന് ഗവ.എച്ച്​.എസ്​.എസിൽ വിജയ ശതമാനം 85. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 23 വിദ്യാർഥികൾ. വെട്ടൂർ ഗവ.എച്ച്​.എസ്​.എസിൽ വിജയ ശതമാനം 55. ഫുൾ എ പ്ലസ് നേടിയത് ഏഴ് വിദ്യാർഥികൾ. കാപ്പിൽ ഗവ.എച്ച്​.എസ്​.എസിൽ വിജയ ശതമാനം 85. ഫുൾ എ പ്ലസ് നേടിയത് ഏഴ് വിദ്യാർഥികൾ. മേൽ വെട്ടൂർ ജെംനോ മോഡൽ എച്ച്​.എസ്​.എസിൽ 82 പേരും ഉപരിപഠനത്തിന് അർഹത നേടി. ഏഴ് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.