കിളിമാനൂർ: സ്കൂൾ ക്ലാസ് മുറിയിലെ സീലിങ് ഫാൻ പൊട്ടി തലയിൽ വീണ് അധ്യാപികക്ക് പരിക്ക്. കാരേറ്റ് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം ഗെസ്റ്റ് അധ്യാപിക കൊടുവഴന്നൂർ എസ്.എൻ വില്ലയിൽ ആമിനക്കാണ് (27) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. പ്രാർഥന സമയത്ത് വിദ്യാർഥികൾ അതത് ക്ലാസ് മുറികളിലാണ് എഴുന്നേറ്റ് നിൽക്കുന്നത്. പുറത്തെ അസംബ്ലി തുടങ്ങിയിട്ടില്ല. വെള്ളിയാഴ്ച അസംബ്ലി നടക്കവെ ഏഴാം ക്ലാസിൽ നിന്ന അധ്യാപികയുടെ തലയിലേക്ക് ഫാൻ വീഴുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.പി വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്ക് അടുത്തിടെയാണ് ആമിനയെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.