യൂട്യൂബറെ ആക്രമിച്ച കേസ്: രണ്ടാം പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി ദിയ സന എന്ന സജ്‌നക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ അടുത്തതവണ കോടതിൽ ഹാജരാകാൻ നിർദേശവും നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്‌ത്രീകൾക്കെതിരെ അശ്ലീല വിഡിയോ യൂട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. 2020 സെപ്റ്റംബർ 26നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.