തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസിൽ സർക്കാറിന്‍റെ അനുവാദം ലഭിക്കാത്തതിനാൽ സ്വകാര്യ ഹരജി നിലനിൽക്കില്ലെന്ന് കാട്ടി വിജിലൻസ് നിയമോപദേശകൻ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇത്തരം തർക്കങ്ങൾ സമർപ്പിക്കാൻ വിജിലൻസ് നിയമോപദേശകന് നിയമപരമായി അധികാരമില്ലന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതി സ്വകാര്യ ഹരജിയിലുള്ള വസ്തുതകൾ പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തിൽ വിജിലൻസ് അഭിഭാഷകന് നിയമപരമായി ഇത്തരം അപേക്ഷ സമർപ്പിക്കാനാകില്ലെന്നും ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞു. ഇത്തരം വ്യവസ്ഥകൾ ക്രിമിനൽ നടപടി ചട്ടത്തിൽ പരാമർശിക്കുന്നില്ല. ലൈസൻസ് നൽകിയ സർക്കാർ ഫയലുകൾ ഹാജരാക്കുന്നതിൽ വിജിലൻസിന് തർക്കം ഉണ്ടെങ്കിൽ തർക്കഹരജി സമർപ്പിക്കാനാണ് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രൂവറിക്ക് ലൈസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കെവയാണ് വിജിലൻസിന്‍റെ പുതിയ നീക്കം. കേസ് കോടതി ജൂൺ 14ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ, മുൻ എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.