'ജീവനക്കാരും കൃഷിയിലേക്ക്'; പച്ചക്കറി കൃഷിക്ക് തുടക്കം

തിരുവനന്തപുരം: സർക്കാറി‍ൻെറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും ചേർന്ന് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിക്കായി ഒരേക്കർ ഭൂമി കവടിയാർ കൊട്ടാരം നൽകി. പച്ചക്കറി കൃഷിക്കായി ഒരുക്കിയിട്ട നിലത്തിൽ കൃഷി മന്ത്രി പി. പ്രസാദ് തൈ നടീൽ ഉദ്ഘാടനം ചെയ്തു. തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകളാണ് ആദ്യഘട്ടത്തിൽ ജീവനക്കാർ നട്ടത്. ഡ്രിപ് ഇറിഗേഷൻ സംവിധാനം കൃഷിക്കായി ഒരുക്കിയിട്ടുണ്ട്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മകൻ ആദിത്യവർമ, മരുമകൾ രശ്മി വർമ, സെക്രട്ടറി ബാബു നാരായണൻ, കൃഷിവകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, അഡീ. സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡീഷനൽ ഡയറക്ടർമാരായ സുനിൽകുമാർ, രാജേശ്വരി, മറ്റ്​ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ചിത്രം മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.