തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിക്ക് തുടക്കമായി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' വെബ് പോര്‍ട്ടലിന്‍റെ സ്വിച്ച് ഓണും മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിച്ചു. തദ്ദേശ, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നാലു വര്‍ഷത്തിനകം അഞ്ഞൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു എന്നിവര്‍ സംസാരിച്ചു. ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് ഡെസ്റ്റിനേഷന്‍ ചലഞ്ചിന്‍റെ ചെലവ് വഹിക്കുക. പദ്ധതിക്ക് സര്‍ക്കാര്‍ 50 കോടി രൂപയുടെ തത്ത്വത്തിലുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.