തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി വനങ്ങളിലെ അപൂർവ കാഴ്ചകളുടെ ഫോട്ടോ പ്രദർശനമൊരുക്കി ലുലു മാൾ. പക്ഷി മൃഗാദികൾ, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ അടക്കമുള്ളവയുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും നേർചിത്രം കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുന്ന എച്ച്.ബി.ബി (ഹാബിറ്റാറ്റ്, ബേഡ്സ്, ബട്ടർഫ്ലൈസ്) ഫോട്ടോഗ്രഫി എക്സിബിഷൻെറ ഉദ്ഘാടനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള 18 പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ 100 ലധികം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം അവസാനിക്കുന്ന ഞായറാഴ്ച വൈകീട്ട് ആറ് മുതൽ പ്രമുഖ ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ലുലു ഗ്രൂപ് റീജനൽ മാനേജർ അബ്ദുൽ സലീം, ലുലു മാൾ ജനറൽ മാനേജർ കെ.കെ. ഷെറീഫ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ രാജേഷ്, മാൾ മാനേജർ ശ്രീലേഷ് ശശിധരൻ, പ്രദർശനത്തിന്‍റെ ആശയമൊരുക്കിയ ലീഗൽ അഡ്വൈസർ സജിൻ കൊല്ലറ, ലുലു ഗ്രൂപ് പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോഓഡിനേറ്റർ മിഥുൻ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. INAUGURATION പരിസ്ഥിതി ദിനാചരണ ഭാഗമായി ലുലു മാളിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി എ.കെ. ശശീന്ദ്രൻ ചിത്രങ്ങൾ കാണുന്നു. ലുലു ഗ്രൂപ് റീജനൽ മാനേജർ അബ്ദുൽ സലീം, ലുലു മാൾ ജനറൽ മാനേജർ കെ.കെ. ഷെറീഫ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.