കല്ലമ്പലം: അറിവിന്റെ മുറ്റത്തെ വിസ്മയക്കാഴ്ചയിലേക്ക് കൊച്ചു കൂട്ടുകാരെത്തി. കരഞ്ഞും ചിരിച്ചും കളിച്ചും മാതാപിതാക്കളുടെ വിരൽത്തുമ്പിൽ പിടിച്ച് 350ഓളം കുരുന്നുകളാണ് കെ.ടി.സി.ടി പ്രീസ്കൂളിൽ ഇന്നലെ എത്തിച്ചേർന്നത്. നവാഗതരെ ചെണ്ടമേളവും വർണ തോരണങ്ങളും തൊപ്പികളും ബലൂണുകളും നൽകി സ്വാഗതം ചെയ്തു. ഈ അക്കാദമിക്ക് വർഷത്തിൽ പ്രീ സ്കൂളിലെ കുരുന്നുകളുടെ സർവതോമുഖ വികസനത്തെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന 10 ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രതീകാത്മകമായി എൽ.പി മുതൽ എച്ച്.എസ് വരെയുള്ള 10 ജോടി ഇരട്ടക്കുട്ടികളെ അണിനിരത്തി സംഘടിപ്പിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. സൻജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ ചെയർമാനുമായ എ. നഹാസ് പ്രവേശനോത്സവം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം പ്രവേശനോത്സവ സന്ദേശം കുട്ടികളിൽ എത്തിച്ചു. എച്ച്.എസ്. പ്രിൻസിപ്പൽ എം.എൻ. മീര, കെ.ടി.സി.ടി ഹോസ്പിറ്റൽ കൺവീനർ എം.എസ്. ഷഫീർ, വൈസ് പ്രിൻസിപ്പൽമാരായ ഗിരിജാ രാമചന്ദ്രൻ, ബി.ആർ. ബിന്ദു എന്നിവർ സംസാരിച്ചു. Twatl ktct pre school കെ.ടി.സി.ടി എച്ച്.എസ്.എസിലെ പ്രീ സ്കൂൾ പ്രവേശനോത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.