വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോ. സമ്മേളനം

നെടുമങ്ങാട്: കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം അരുവിക്കരയിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് അരുവിക്കര വിജയൻ നായർ അധ്യക്ഷതവഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. കൃഷ്ണൻകുട്ടി നായർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി റജി, വാട്ടർവർക്സ് എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി കെ. അജയകുമാർ, എൻജിനീയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.വി. സന്തോഷ്, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം ഗ്രേസ്മെർലിൻ, യൂനിയൻ ജില്ല സെക്രട്ടറി ജി. ശശി, ട്രഷറർ കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അരുവിക്കര വിജയൻ നായർ (പ്രസി.), വെള്ളനാട് വിജയൻ (വൈസ് പ്രസി.), ജി. ശശി (സെക്ര.), എൻ. ജയകുമാർ (ജോ. സെക്ര.), കെ. വിജയകുമാർ (ട്രഷ.)എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.