തിരുവനന്തപുരം: സിവിൽ സർവിസുകാർ ജനകീയ പ്രതിബദ്ധതയുള്ളവരാകണമെന്നും സമൂഹത്തിനുവേണ്ടി സർക്കാർ ചെയ്യുന്ന പദ്ധതികൾ കൃത്യമായി സമൂഹത്തിലെത്തിക്കാൻ കഴിയണമെന്നും മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിലീപ് കെ. കൈനകരിക്ക് ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് വൃഥിരാജ് ഡി.കെ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കരമന ജയൻ, സബീർ തിരുമല, ബിനോയ് എം.എം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.