വര്‍ക്കല: ലോക സമുദ്രദിനത്തോടനുബന്ധിച്ച് വര്‍ക്കല പാപനാശം തീരം ശുചീകരിച്ചു. ഓഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്ററും നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും എം.ഒ.ഇ.എസും സംയുക്തമായി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന തീരദേശ ശുചീകരണമാണ് പാപനാശത്ത് നടന്നത്. വര്‍ക്കല ശ്രീനാരായണ കോളജിലെ സുവോളജി വിഭാഗമാണ് ശുചീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്. വര്‍ക്കല എസ്.എന്‍ കോളജ്, ശിവഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും എന്‍.സി.സി കാഡറ്റുകള്‍, എന്‍.എസ്.എസ് വളന്റിയര്‍മാര്‍, വര്‍ക്കല നഗരസഭയിലെ ഹരിതകര്‍മസേന അംഗങ്ങൾ സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. വി. ജോയി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. വര്‍ക്കല എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.സി. പ്രീത, ഡോ. ബാബ, ഡോ. ലജി, ഡോ. സോജു, പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. ജി.എസ്. ബബി, ആര്‍.പി. സിന്ധു എന്നിവര്‍ പങ്കെടുത്തു. file name tw 9 VKL 2 papanasam sucheekaranam ലോക സമുദ്ര ദിനാചരണ ഭാഗമായി പാപനാശംതീരം ശുചീകരണം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 9 VRK 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.