പുസ്തക ചര്‍ച്ചയും കവിയരങ്ങും

പാറശ്ശാല: ഭൂമിക കലാ സാഹിത്യവേദി നെയ്യാറ്റിന്‍കര സുഗതസ്മൃതി തണലിടത്തിൽ സംഘടിപ്പിച്ച കവി സുകു മരുതത്തൂര്‍ എഴുതിയ കാവ്യമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രം പ്രമേയമാക്കിയ 'അഗ്‌നിസൂര്യന്‍' എന്ന പുസ്തകത്തിന്റെ ചര്‍ച്ചയും കവിയരങ്ങും നഗരസഭ ചെയര്‍മാന്‍ പി.കെ. രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കളത്തറ അധ്യക്ഷതവഹിച്ചു. കവിയും അധ്യാപകനുമായ എന്‍.എസ്. സുമേഷ് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഭൂമിക കലാ സാഹിത്യവേദിയുടെ ലോഗോ പി.കെ. രാജ്മോഹനന്‍, എന്‍.എസ്. സുമേഷ് കൃഷ്ണന്​ നല്‍കി പ്രകാശനം ചെയ്തു. സതീഷ് ചന്ദ്രകുമാര്‍ പെരുമ്പഴുതൂര്‍ സ്വാഗതം പറഞ്ഞു. പുസ്തക അവതരണം ഗിരീഷ് കളത്തറയും പുസ്തക ചര്‍ച്ച അവലോകനം മണികണ്ഠന്‍ മണലൂരും നിര്‍വഹിച്ചു. തുടര്‍ന്ന് അഗ്‌നിസൂര്യന്‍ പുസ്തക രചയിതാവായ സുകു മരുതത്തൂരിനെയും മലയാറ്റൂര്‍ അവാര്‍ഡ് ജേതാവായ എന്‍.എസ്. സുമേഷ് കൃഷ്ണനെയും പരിസ്ഥിതിപ്രവര്‍ത്തകനായ തണല്‍വേദി ഉണ്ണികൃഷ്ണനെയും ആദരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണല്‍വേദി ഏര്‍പ്പെടുത്തുന്ന 150 പ്ലാവിന്‍ തൈ വിതരണോദ്ഘാടനം ചടങ്ങില്‍ ആദിദേവിന്​ നല്‍കി തണല്‍വേദി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.