തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ടോട്ടൽ സ്റ്റേഷന്, ബ്യൂട്ടീഷന്‍, ഗാര്‍മെന്റ് മേക്കിങ് ആൻഡ് ഫാഷന്‍ ഡിസൈനിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (റ്റാലി) എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് . ഫോണ്‍: 04712360611, 8075289889. സൂക്ഷ്മ തൊഴില്‍ സരംഭങ്ങള്‍ തുടങ്ങാം: തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമണ്‍ (സാഫ്)' മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് . എഫ്.എഫ്.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. രണ്ടുമുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 20നും 50നും ഇടയില്‍ പ്രായമുള്ള, തീരദേശ പഞ്ചായത്തുകളില്‍ താമസക്കാരായവരായിരിക്കണം അപേക്ഷകര്‍. ഡ്രൈഫിഷ് യൂനിറ്റ്, ഹോട്ടല്‍ ആൻഡ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്ലോര്‍മില്‍, ഹൗസ് കീപ്പിങ്, ഫാഷന്‍ ഡിസൈനിങ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഫുഡ് പ്രോസസിങ് മുതലായ സംരംഭങ്ങള്‍ ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍നിന്നും ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫിസുകളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പായി അതത് മത്സ്യഭവന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ല നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9847907161, 9895332871.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.