തിരുവനന്തപുരം: ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ സര്‍വിസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിെലയും വ്യക്തിഗത മേഖലകളിെലയും സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ബി.എസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ നടന്ന മൂന്നാമത് വനിതാ ശാക്തീകരണ ഉച്ചകോടിയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഐ.ബി.എസിലെ വനിതാ ജീവനക്കാര്‍ക്കിടയില്‍ മാര്‍ഗനിര്‍ദേശത്താലും പ്രചോദനകരമായ ദൗത്യങ്ങളാലും ശ്രദ്ധേയായ ലതയുടെ സംഭാവനകളാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഐബിഎസ് ഗ്രൂപ് സ്ഥാപിതമായ 1997 ല്‍ തന്നെ ജോലിക്ക് കയറിയ ലതാ നായര്‍ സ്ഥാപനത്തിന്‍റെ ആദ്യ 55 ജീവനക്കാരില്‍ ഒരാളാണ്. ഐ.ബി.എസ് സോഫ്റ്റ് വെയറിന്‍റെ തിരുവനന്തപുരം കേന്ദ്രത്തിന്‍റെ മേധാവി കൂടിയാണ് ലതാ നായര്‍. photo: Latha Nair
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.