ലഹരി വസ്തുക്കളുടെ കടത്ത്: യോഗം ചേര്‍ന്നു

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും വ്യാപനം നിയന്ത്രിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം കൊടുത്ത നാര്‍കോ കോഓഡിനേഷന്‍ സെന്റര്‍ മെക്കാനിസം കമ്മിറ്റിയുടെ ആദ്യ ജില്ലതല യോഗം കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മയക്കുമരുന്ന് ഉപയോഗവും കടത്തും ഇല്ലാതാക്കുന്നതിനുള്ള വിവിധ നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. കലക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ല പൊലീസ് മേധാവി കണ്‍വീനറായും ജില്ലതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗെസ്റ്റ് ലെക്ചറർ ഇന്‍റർവ്യൂ തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയ ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9495312311. തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗെസ്റ്റ് ലെക്ചറർമാരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 16ന്​ രാവിലെ 11ന് പ്രിൻസിപ്പാളിന്‍റെ ചേംബറിൽ നടത്തും. അനിമേഷൻ കോഴ്‌സുകൾ തിരുവനന്തപുരം: കെൽട്രോണിന്‍റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ്​ ആൻഡ് അനിമേഷൻ ഫിലിം മേക്കിങ്​ (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്​ (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്​, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകൾ. അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തീയതി ജൂൺ 25. വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്, പ്ലസ്​ ടു, ഡിപ്ലോമ, ഡിഗ്രി. വിശദവിവരങ്ങൾ 0471-2325154, 9037553242 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്​, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.