നെടുമങ്ങാട്: സി.പി.എം മുന്നോട്ടുവെച്ച കേരളത്തിന്‍റെ ഭാവി വികസനം സംബന്ധിച്ച രേഖ ജനങ്ങളിലെത്തിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിൽ 'നവകേരള വികസന സദസ്സ്' സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡൻറ് ബി. ബിജു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ്.എസ്. ബിജു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. മധു സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി. സതീശൻ, എസ്. സിന്ധു, കൗൺസിലർമാരായ എം. രാജേന്ദ്രൻ, ബി.എ. അഖിൽ, എം.പി. സജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.