നെടുമങ്ങാട്: പരിസ്ഥിതിദിനാചരണ പരിപാടികളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം കലാഗ്രാമത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാർ നടത്തി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അംശുവാമദേവൻ പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ ചൊല്ലി. പേരൂർക്കട ബ്ലോക്ക് പ്രസിഡന്റ് എ. നിഖിൽ അധ്യക്ഷത വഹിച്ചു. സി.പി.എം പേരൂർക്കട ഏരിയ സെക്രട്ടറി എസ്.എസ്. രാജലാൽ, ബി. ബിജു, ടി. സുനിൽ കുമാർ, വി. ശ്രീകണ്ഠൻ, എം. ലാലു, സി. അജിത്ത് കുമാർ, ആർ. അമൽ എന്നിവർ സംസാരിച്ചു. കിള്ളിയാർ തീരത്ത് വൃക്ഷത്തൈനട്ട പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ ജ്വാലയും തെളിച്ചു. ഫോട്ടോ : കരകുളത്ത് പരിസ്ഥിതിസംരക്ഷണ സെമിനാർ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.