അരുവിക്കര ഡാം-കുളക്കോട് റോഡ്: എഫ്.ഡി.ആർ നിലവാരത്തിൽ ടാർ ചെയ്യും

നിർമാണം മഴക്കാലത്തിനുശേഷമേ തുടങ്ങൂ നെടുമങ്ങാട്: നെടുമങ്ങാട്, അരുവിക്കര, വെള്ളനാട് വരെയുള്ള 10 കി.മീ. ദൂരത്തിലുള്ള റോഡ് നിർമാണം മഴക്കാലത്തിനുശേഷമേ തുടങ്ങൂ. ഇതിനായി കിഫ്ബി 41.60-കോടി രൂപ അനുവദിച്ചു. ബി.എം.സി നിലവാരത്തിൽ റോഡ്​ പണി പൂർത്തിയാക്കും. സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടു മഴക്കാലം വന്നതോടെ നിർമാണപ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായി. റോഡ്​ പണിക്ക് കാലതാമസം വരുന്നതിനാൽ ആദ്യ റീച്ചിൽ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കി. രണ്ടാമത്തെ റീച്ചായ അരുവിക്കര ഡാം മുതൽ കുളക്കോട് വരെയുള്ള റോഡിനെ ഗവ. പുതുതായി നടപ്പാക്കുന്ന എഫ്.ഡി.ആർ. (ഫുൾ ഡെപ്ത് റിക്ലമേഷൻ) എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കും. ഇത്തരത്തിൽ ജില്ലയിൽ നിർമിക്കുന്ന അഞ്ചാമത്തെ റോഡാണിത്. ഇതിനായി 11കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.