വീട് തകർന്നു

കോവളം: ശനിയാഴ്ച രാത്രി മുതൽ തോരാതെ പെയ്ത മഴയിൽ വിഴിഞ്ഞത്ത് വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു. പള്ളിത്തുറ സ്വദേശി വർഗീസ് ഗിരാളിന്‍റെ വീടിന്‍റെ ചുമരാണ് ഞായറാഴ്ച പുലർച്ച 3.30 ഓടെ ഇടിഞ്ഞുവീണത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ശബ്ദം കേട്ട് പുറത്തേക്കോടി. വീട്ടുകാർ ഉറങ്ങിക്കിടന്നതിന് തൊട്ടുചേർന്നുള്ള മുറിയുടെ ചുമരിടിഞ്ഞ് പുറത്തേക്ക് മറിഞ്ഞതിനാൽ വീട്ടുകാർ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ സമീറമുബാറക്ക് സ്ഥലം സന്ദർശിച്ചു. വില്ലേജ്​ ഓഫിസറടക്കമുള്ളവർ ഇന്ന് സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.