റബർമരം വീണ് വീട് തകർന്നു

കിളിമാനൂർ: വീടിന് സമീപത്തുനിന്ന റബർമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. ഓട് മേഞ്ഞ വീടി​ൻെറ മേൽക്കൂര പകുതിയോളം തകർന്നു. ആളപായമില്ല. നഗരൂർ വെള്ളല്ലൂർ അണവിള അത്തിക്കുഴിവീടിന് മുകളിലേക്കാണ് റബർമരം കടപുഴകി വീണത്. ഞായറാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് മരം വീണത്. വെള്ളല്ലൂർ സ്വദേശിയായ അനിൽകുമാറും കുടുംബവും വാടകക്ക് താമസിക്കുകയാണ്. കെട്ടിടത്തി​ൻെറ ഒരുവശത്തേക്ക് വീണതിനാൽ ആളപായമുണ്ടായില്ല. ഓടുമേഞ്ഞ വീടി​ൻെറ മേൽക്കൂര ഭാഗികമായി തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.