പരമ്പരാഗത ആധാരം എഴുത്ത് മേഖല സംരക്ഷിക്കും കൊല്ലം: വർഗീയതയെ വർഗബോധം കൊണ്ട് ചെറുക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ. വർഗബഹുജന സംഘടനകൾക്ക് മാത്രമേ വർഗീയതക്കെതിരെ നിലപാടെടുക്കാൻ കഴിയൂ. ആറുവർഷമായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാത്തത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ആധാരം എഴുത്ത് മേഖല സംരക്ഷിക്കും. മേഖലയിലെ 65 വയസ്സിന് മുകളിലുള്ളവർക്കായി ക്ഷേമ പദ്ധതി പരിഗണനയിലുണ്ട്. ക്ഷേമനിധി വിഹിതം സർക്കാർ ഖജനാവിൽനിന്ന് എടുക്കാത്ത രീതി ആലോചിക്കും. അസോസിയേഷന്‍റെ 16 നിർദേശങ്ങളിൽ 13 ഉം നടപ്പാക്കി. ബാക്കിയുള്ളവ വൈകാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് ഒ.എം. ദിനകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അൻസർ, വി. ശശിമോൻ, ജില്ല സെക്രട്ടറി മണിലാൽ, സ്വാഗതസംഘം ചെയർമാൻ പി. വേണുഗോപാലൻ നായർ, ടി.വി. അനിൽകുമാർ, പബ്ലിസിറ്റി കൺവീനർ എസ്. മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.