representational image

പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

ആമ്പല്ലൂർ: വരന്തരപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ തെങ്ങുകളും വാഴകളും കവുങ്ങുകളും നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. മാടക്കൽ അബ്ദുൽമജീദ്, വട്ടോളി സുബൈദ, പാറമ്മേൽ ഇസ്മായിൽ, ഇറക്കത്ത് അബ്ദുറഹ്മാൻ, പുന്നക്കര ഡേവീസ് എന്നിവരുടെ പറമ്പുകളിലാണ് നാശം. കള്ളായിയിൽ വനാതിർത്തിയിൽ വ്യക്തി സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനക്കൂട്ടം എത്തിയത്. കുട്ടികൾ ഉൾ​െപ്പടെ 18 ആനകളാണ് നാട്ടിലിറങ്ങിയത്. സമീപത്തെ റബർ തോട്ടത്തിലേക്ക് കയറിയ ആനകൾ വീണ്ടുമെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. വനപാലകർ ഇടപെട്ട് ആനകളെ കാടുകയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - wild elephant attack in Pulikanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.