വി.​എ​സ്. ആ​ര്യ​ൻ ചെ​ണ്ട​യി​ലും വി.​എ​സ്. സൂ​ര്യ​ൻ തി​റ​യി​ലും അ​ന​ന്ത​കൃ​ഷ്ണ​ൻ പൂ​ത​ൻ വേ​ഷ​ത്തി​ലും

തനത് കലാരൂപങ്ങളെ നെഞ്ചിലേറ്റി കുഞ്ഞുസഹോദരങ്ങൾ

ചെ​റു​തു​രു​ത്തി: ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളെ നെ​ഞ്ചി​ലേ​റ്റി​യ മൂ​ന്ന് കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ൾ കോ​ഴി​മാം​പ​റ​മ്പ് പൂ​ര​ത്തി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി . അ​ഞ്ചും ഏ​ഴും പ​ത്തും വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ആ​ര്യ​നും സൂ​ര്യ​നും അ​ന​ന്ത​കൃ​ഷ്ണ​നു​മാ​ണ് ചെ​ണ്ട​മേ​ള​ത്തി​നൊ​പ്പം പൂ​ത​നും തി​റ​യു​മാ​യി പൂ​ര​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ച​ത്. ഇ​വ​രു​ടെ പ്ര​ക​ട​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തു​ശ്ശേ​രി ദേ​ശ​ത്തി​ന്റെ വ​ര​വി​ലാ​ണ് ഈ ​കു​ട്ടി​ത്താ​ര​ങ്ങ​ൾ വി​സ്മ​യം തീ​ർ​ത്ത​ത്. പു​തു​ശ്ശേ​രി മ​ന​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന വ​ട​ക്കേ പു​ര​ക്ക​ൽ സൂ​ര​ജ് - ബ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ വി.​എ​സ്. ആ​ര്യ​ൻ ചെ​ണ്ട​യു​മാ​യും, ഏ​ഴ് വ​യ​സ്സു​കാ​ര​ൻ വി.​എ​സ്. സൂ​ര്യ​ൻ തി​റ​യാ​യു​മാ​ണ് എ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം സൂ​ര​ജി​ന്റെ സ​ഹോ​ദ​ര​ൻ സ​ജീ​വ് കു​മാ​ർ - രാ​ധി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ പ​ത്തു വ​യ​സ്സു​കാ​ര​ൻ വി.​എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ പൂ​ത​ൻ വേ​ഷ​ത്തി​ലും അ​ണി​നി​ര​ന്നു.

കു​ഞ്ഞി​ക്കൈ​ക​ൾ കൊ​ണ്ട് ആ​ര്യ​ൻ ചെ​ണ്ട​യി​ൽ താ​ള​മി​ട്ട​പ്പോ​ൾ, ജ്യേ​ഷ്ഠ​ന്മാ​ർ താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​വെ​ച്ച​ത് കാ​ണി​ക​ൾ​ക്ക് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി. പൂ​ത​നും തി​റ​യും കെ​ട്ടു​ന്ന പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഇ​വ​ർ​ക്ക് ചെ​റു​പ്പം മു​ത​ലേ ഈ ​ക​ല​യോ​ട് വ​ലി​യ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. ആ​ര്യ​ൻ ചെ​റു​തു​രു​ത്തി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ്. സൂ​ര്യ​നും അ​ന​ന്ത​കൃ​ഷ്ണ​നും പു​തു​ശ്ശേ​രി സ്കൂ​ളി​ലെ ര​ണ്ടും അ​ഞ്ചും ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്നു.

Tags:    
News Summary - Young siblings embrace their unique art forms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.