പെരിയാർ കടുവ സങ്കേതത്തിലെ മംഗളയെന്ന കടുവ അന്നും ഇന്നും

തേക്കടിയുടെ ‘മംഗള’ ഇനി തൃശൂരിന് സ്വന്തം

കുമളി: പെരിയാർ കടുവ സങ്കേതത്തിെന്റ അരുമയായി വളർന്ന ‘മംഗള’യെന്ന പെൺകടുവ ഒടുവിൽ കാടിറങ്ങി നാട്ടിലേക്ക് എത്തുന്നു. കടുവയെ തൃശൂർ പുത്തുരിലെ മൃഗശാലയിലേക്ക് മാറ്റാൻ സംസ്ഥാന മുഖ്യവനപാലകൻ പ്രമോദ് ജി. കൃഷ്ണൻ ശനിയാഴ്ചയാണ് ഉത്തരവിട്ടത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു കടുവ സങ്കേതത്തിൽ നിന്ന് കണ്ടെടുത്ത കടുവ കുട്ടിയെ വർഷങ്ങളോളം പോറ്റി വളർത്തിയ ശേഷം മൃഗശാലയിലേക്ക് മാറ്റുന്നത്.

2020 നവംബർ 23നാണ് പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തിൽ നിന്ന് കടുവ കുഞ്ഞിനെ വനപാലകർക്ക് ലഭിച്ചത്. മാതാവിനെ കണ്ടെത്താൻ വനപാലകർ ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കടുവ കുഞ്ഞിനെ കാടിെന്റ അന്തരീക്ഷത്തിൽ തന്നെ വളർത്തി വലുതാക്കി കാടിനുള്ളിലേക്ക് തുറന്നു വിടാൻ പ്രത്യേകം പദ്ധതി തയ്യാറാക്കി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ തേക്കടി റേഞ്ചിലെ ഒന്നാം പാലത്തിന് സമീപം കൊക്കരകണ്ടത്ത് 2.78 ഹെക്ടർ വനഭൂമി മംഗളയുടെ സംരക്ഷണത്തിനായി വേലി കെട്ടി ഒരുക്കി. ഇവിടായിരുന്നു മംഗളയുടെ ജീവിതം. ജന്മനാ കണ്ണിനും കാലിനും ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ ശ്രമങ്ങൾ ഫലം കണ്ടെങ്കിലും കണ്ണുകൾക്ക് ബാധിച്ച തിമിരം പൂർണ്ണമായി സുഖപ്പെടുത്താനായില്ല.

Tags:    
News Summary - Thekkady's 'Mangala' is now Thrissur's own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.