പി.​എം.​എ.​വൈ ഭ​വ​ന​പ​ദ്ധ​തി​യി​ലെ കാ​ല​താ​മ​സം; കോ​ർ​പ​റേ​ഷ​ന് ന​ഷ്ടം 2.19 കോ​ടി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി.​എം.​എ.​വൈ-​യു) പ​ദ്ധ​തി നി​ർ​വ​ഹ​ണ​ഹ​ണ​ത്തി​ലെ കാ​ല​താ​മ​സ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും കോ​ർ​പ​റേ​ഷ​ന് ഉ​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ന​ഷ്ടം 2.19 കോ​ടി രൂ​പ​യെ​ന്ന് എ.​ജി റി​പ്പോ​ർ​ട്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന ഭ​വ​ന​ത്തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തു​വ​രെ ന​ൽ​കി​യ ഗ​ഡു 7.68 കോ​ടി രൂ​പ​യാ​ണ്. 'എ​ല്ലാ​വ​ർ​ക്കും ഭ​വ​നം' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​താ​ണ് പി.​എം.​എ.​വൈ.ന​ഗ​ര മേ​ഖ​ല​യി​ലേ​ക്കാ​യി 2015-2022 കാ​ല​യ​ള​വി​ൽ പ്ര​ത്യേ​ക ദൗ​ത്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കേ​ന്ദ്ര​ധ​ന സ​ഹാ​വും ല​ഭി​ച്ചു.

2022 ഓ​ടെ എ​ല്ലാ അ​ർ​ഹ​രാ​യ കൂ​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ നി​ർ​മി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഈ ​പ​ദ്ധ​തി 2015 ജൂ​ൺ 17 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. തു​ട​ക്ക​ത്തി​ൽ 2022 മാ​ർ​ച്ച് 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പി​ന്നീ​ട് 2025 ഡി​സം​ബ​ർ 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

ഭ​വ​ന നി​ർ​മാ​ണ​ത്തി​ൻ്റെ ഓ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​കു​ന്ന​ത​നു​സ​രി​ച്ച്, ഗു​ണോ​ഭോ​ക്താ​ക്ക​ൾ​ക്കു നാ​ല് ഗ​ഡു​ക്ക​ളാ​യി ആ​കെ നാ​ല് ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കോ​ർ​പ്പ​റേ​ഷ​ൻ -ര​ണ്ടു ല​ക്ഷം, കേ​ന്ദ്ര/​സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ ര​ണ്ട് ല​ക്ഷം. (ഇ​തി​ൽ 1.5 ല​ക്ഷം കേ​ന്ദ്ര​വും 50,000 സം​സ്ഥാ​ന​വും) സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​പ്പെ​ടു​ന്നു. ക​രാ​രി​ൽ ഒ​പ്പു​വ​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ, 302 ഗു​ണ​ഭോ​ക്താ​ക്ക​ൾ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഗ​ഡു​ക്ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

പി.​എം.​എ.​വൈ-​യു) പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞി​ല്ല.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ഹാ​യ​ത്തി​നു​ള്ള സ​ഹാ​യ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 2025 വ​രെ​യാ​യി​രു​ന്നു. ഇ​നി പൂ​ർ​ത്തി​യാ​കാ​ൻ ക​ഴി​യാ​ത്ത പ​ദ്ധ​തി​ക​ളു​ടെ ധ​ന​സ​ഹാ​യ​ത്തി​ൻ്റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ർ​പ്പ​റേ​ഷ​ന്‍റെ മാ​ത്ര​മാ​ണ്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പാ​തി വ​ഴി​യി​ൽ മു​ട​ങ്ങാ​ൻ കാ​ര​ണം.

ഇ​തി​ന്‍റെ ഫ​ല​മാ​യി കാ​ലാ​വ​ധി​ക്ക് ശേ​ഷം പൂ​ർ​ത്തി​ക​രി​ക്കു​ന്ന ഭ​വ​ന​ങ്ങ​ൾ​ക്ക് ഗൂ​ണോ​ഭോ​ക്തൃ​വി​ഹി​ത​മാ​യ 4,39,20,000 കോ​ർ​പ​റേ​ഷ​ൻ ന​ൽ​ക​ണം. മൊ​ത്തം വി​ഹി​ത​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്റെ 50 ശ​ത​മാ​നം വി​ഹി​തം ക​ഴി​ച്ച് ബാ​ക്കി വ​രു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​നം വ​ഹി​ക്കേ​ണ്ട വി​ഹി​തം 2.19 കോ​ടി രൂ​പ കാ​ലാ​വ​ധി​ക്ക് ശേ​ഷം കോ​ർ​പ​റേ​ഷ​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും അ​ധി​ക​മാ​യി ക​ണ്ടെ​ത്തേ​ണ്ടി വ​രും.

പി.​എം.​എ.​വൈ പ​ദ്ധ​തി​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ക​രാ​ർ ഒ​പ്പു​വ​ച്ച് ഒ​രു വ​ർ​ഷം​കൊ​ണ്ട് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത​മാ​യ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​യി​ല്ല. അ​ത് കാ​ര​ണ​മാ​ണ് 302 ഭ​വ​ന​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബാ​ക്കി​യാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

Tags:    
News Summary - Delay in PMAY building project; Corporation loses Rs 2.19 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.