മാർ ആൻഡ്രൂസ് താഴത്ത്

ഭരണ-രാഷ്ട്രീയ രംഗത്ത് ക്രൈസ്തവ സമുദായം നേരിടുന്ന അവഗണന പ്രത്യാഘാതം സൃഷ്ടിക്കും -മാർ ആൻഡ്രൂസ് താഴത്ത്

തൃ​ശൂ​ർ: ഭ​ര​ണ രാ​ഷ്ട്രീ​യ രം​ഗ​ത്ത് ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തെ അ​വ​ഗ​ണി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ലൂ​ർ​ദ്ദ്ഫൊ​റോ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്പ്.

ത​നി​ച്ച് വ​ള​രാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ത​ക​ർ​ച്ച​യാ​ണ് അ​നു​ഭ​വം. ക്രൈ​സ്ത​വ സ​മു​ദാ​യം ഒ​ന്നി​ച്ച് നി​ൽ​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​ണ് സ​മു​ദാ​യ ജ്വാ​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ. ഭാ​വി​യി​ൽ സ​മു​ദാ​യ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സ​മു​ദാ​യ ന​വീ​ക​ര​ണ​ത്തി​ന് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ദ്രാ​വാ​ക്യം. ഫാ. ​രാ​ജു അ​ക്ക​ര, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ലൂ​ർ​ദ്ദ്ഫൊ​റോ​ന ആ​നി​മേ​റ്റ​ർ ഫാ. ​റോ​യ് മൂ​ക്ക​ൻ, അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു മാ​സ്റ്റ​ർ, ഫൊ​റോ​ന ക​ൺ​വീ​ന​ർ വി​ൻ​സ​ൻ​റ് നെ​ല്ലി​ശ്ശേ​രി, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് മു​ള​ക്ക​ൻ, ജോ​സ് ചി​റ്റാ​ട്ടു​ക​ര, ഡോ​ണി ജോ​ർ​ജ്, ശോ​ഭ ജോ​ൺ​സ​ൺ, ആ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​ഡി.​എ​ഡ് വി​ൻ, തോ​മ​സ് ആ​ല​പ്പാ​ട്ട്, ഒ.​ഡി. ജോ​സ​ഫ്, സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 1200 കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The neglect faced by the Christian community in the administrative and political arena will have consequences - Mar Andrews Thazhath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.