വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞ 22 പ്രതികളെ പിടികൂടി

ഇ​രി​ങ്ങാ​ല​ക്കു​ട: വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട 22 പ്ര​തി​ക​ളെ തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തി​ല​കം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2015ൽ ​ന​ട​ന്ന അ​ടി​പി​ടി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം മു​ങ്ങി​ന​ട​ന്ന പെ​രി​ഞ്ഞ​നം സ്വ​ദേ​ശി​ക​ളാ​യ പ​ന​ങ്ങാ​ട് വീ​ട്ടി​ൽ ഗി​രീ​ഷ് (41), പേ​രൂ​ലി​ൽ വീ​ട്ടി​ൽ ബേ​ബി (36), തൃ​പ്പൂ​ണ​ത്ത് വീ​ട്ടി​ൽ മി​ഥു​ൻ (35), വ​ട​ക്കേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​രു​ൺ (34) എ​ന്നി​വ​രെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​തി​ല​കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ 2001ലെ ​അ​ടി​പി​ടി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പെ​രി​ഞ്ഞ​നം വെ​സ്റ്റ് സ്വ​ദേ​ശി ആ​ന​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഫെ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 2007 ലെ ​മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് മു​ങ്ങി​ന​ട​ന്ന പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ കൂ​നി​യാ​റ ഉ​ന്ന​തി സ്വ​ദേ​ശി തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ഗോ​പി​യും പി​ടി​യി​ലാ​യി.

മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2009ലെ ​അ​ടി​പി​ടി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​രു​വി​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വാ​രി​യ​ത്ത് വീ​ട്ടി​ൽ ദി​ലീ​പ്, വാ​രി​യ​ത്ത് വീ​ട്ടി​ൽ ദി​നേ​ഷ്, വാ​രി​യ​ത്ത് വീ​ട്ടി​ൽ അ​പ്പു എ​ന്നി​വ​രെ മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ണം വാ​ങ്ങി​യ ശേ​ഷം ഈ​ടാ​യി ന​ൽ​കി​യ ചെ​ക്ക് മ​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ക്ഷി​ക്ക​പ്പെ​ട്ട് മു​ങ്ങി​ന​ട​ന്ന ചേ​റ്റു​വ സ്വ​ദേ​ശി അ​ഷ​റ​ഫ്, ക​ല്ലൂ​ർ തെ​ക്കു​മു​റി സ്വ​ദേ​ശി സ​ന്തോ​ഷ്, എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി ഗോ​പി​നാ​ഥ്, മേ​ത്ത​ല ആ​നാ​പ്പു​ഴ സ്വ​ദേ​ശി ഹ​രി​ദാ​സ്, ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി​നി സി​ന്ധു, പോ​ട്ട സ്വ​ദേ​ശി വി​പി​ൻ, പ​രി​യാ​രം കു​റ്റി​ക്കാ​ട് സ്വ​ദേ​ശി നൈ​ജു, പ​രി​യാ​രം സ്വ​ദേ​ശി ജി​ബു സ​ലിം എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - 22 absconding accused convicted in various cases arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.