വ​ട​ക്കും​മു​റി വി​ല്ലേ​ജി​നാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ലം

സ്ഥലം നൽകിയിട്ട് 18 വർഷം; വടക്കുംമുറി വില്ലേജ് ഓഫിസിന് കെട്ടിടമായില്ല

പെ​രി​ങ്ങോ​ട്ടു​ക​ര: പോ​ൾ മെ​മ്മോ​റി​യ​ൽ റോ​ഡി​നു സ​മീ​പം വ​ട​ക്കും​മു​റി വി​ല്ലേ​ജി​നാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ട്ട്​ 18 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ല്ലേ​ജ്​ ഓ​ഫി​സി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ ന​ട​ക്ക​ലാ​ൻ ജേ​ക്ക​ബി​ന്‍റെ (കാ​ക്ക​പ്പ​ൻ) ഓ​ർ​മ​ക്കാ​യി ഭാ​ര്യ ലി​ല്ലി ജേ​ക്ക​ബ് അ​ഞ്ചു സെ​ന്റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ ഓ​ഫി​സ് പ​ണി​യാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള നാ​ലു വി​ല്ലേ​ജു​ക​ളി​ൽ വ​ട​ക്കും​മു​റി-​കി​ഴ​ക്കും​മു​റി വി​ല്ലേ​ജു​ക​ൾ ഒ​ന്നി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ട​ക്കും​മു​റി വി​ല്ലേ​ജ് ആ​ണ് പ​ഞ്ചാ​യ​ത്തി​ലെ കൂ​ടു​ത​ൽ വി​സ്തൃ​തി​യും ജ​ന​സാ​ന്ദ്ര​ത​യു​ള്ള വി​ല്ലേ​ജ്. ര​ണ്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ ഒ​ന്നി​ച്ചാ​യ​തി​നാ​ൽ ഏ​റെ തി​ര​ക്കാ​ണ് വ​ട​ക്കും​മു​റി-​കി​ഴ​ക്കും​മു​റി വി​ല്ലേ​ജ് ഓ​ഫി​സി​ൽ. ഈ ​വി​ല്ലേ​ജ് ഓ​ഫി​സി​ൽ ചാ​ർ​ജ് എ​ടു​ക്കാ​ൻ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്.

ഓ​ഫി​സി​ന് നി​ർ​മാ​ണ​ത്തി​ന്​ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ആ​ന്റോ തൊ​റ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ ഒ​പ്പു ശേ​ഖ​രി​ച്ച് ഭീ​മ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. വി​ല്ലേ​ജ് ഓ​ഫി​സി​ന് സൗ​ജ​ന്യ​മാ​യി കി​ട്ടി​യ സ്ഥ​ലം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. 

Tags:    
News Summary - 18 years after land was given; No building for Vadakkumuri Village Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.