Posted On
date_range Updated On
date_range കയ്പമംഗലം വാഹനാപകടം; മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ തകർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
മുളങ്കുന്നത്തുകാവ്: കയ്പമംഗലം വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. മരിച്ച എല്ലാവരുടെയും ആന്തരികാവയവങ്ങളെല്ലാം തകർന്ന നിലയിലായിരുന്നെന്നും ശരീരഭാഗങ്ങളെല്ലാം അപകട ആഘാതത്തിൽ തകർന്നതായും കണ്ടെത്തിയെന്ന് ഫോറൻസിക് വിഭാഗം സൂചന നൽകി.
ഇൻക്വസ്റ്റ് നടത്തിയശേഷം പൊതുപ്രവർത്തകരുടെയും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെയും മറ്റും സാന്നിധ‍്യത്തിലാണ് മൃതദേഹങ്ങൾ വിട്ടുകൊടുത്തത്. രാവിലെ ഒമ്പതിന് തുടങ്ങിയ പോസ്റ്റ്മോർട്ട നടപടികൾ വൈകീട്ട് നാലിനാണ് അവസാനിച്ചത്. മരിച്ചവരുടെ ബന്ധുക്കളും സഹപാഠികളും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ശേഷം നാട്ടിലെത്തിക്കാൻ നിരനിരയായി എട്ട് ആംബുലൻസുകളും മോർച്ചറിക്കുമുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.