Posted On
date_range Updated On
date_range വാടാനപ്പള്ളിയിൽ കൊപ്ര കൂട് കത്തിനശിച്ചു
വാടാനപ്പള്ളി: ശാന്തി റോഡിൽ പ്രവർത്തിക്കുന്ന ''സത്യാസ്'' കൊപ്ര ഷെഡിൽ വൻ തീപിടുത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12.10ഓടെയാണ് ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരേയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നി സുരക്ഷ യൂണിറ്റുകളും നാട്ടുകാരും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും സർവ്വതും കത്തിനശിച്ചു. കൊപ്ര ഷെഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റും നശിച്ചു. വൻ നഷ്ടമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.