ചെറുതുരുത്തിയിൽ കുതറി ഓടിയ കുതിരയെ പിടിച്ചുകെട്ടിയപ്പോൾ
ചെറുതുരുത്തിയിൽ കുതിര കുതറിയോടി, ഭയന്നുവിറച്ച് നാട്ടുകാർ; വഴിയാത്രക്കാരന് പരിക്ക്, ഓട്ടോ ടാക്സിക്ക് കേടുപാട്
ചെറുതുരുത്തി: ഉടമയുടെ കൈയ്യിൽ നിന്ന് കുതറി ഓടിയ കുതിര ചെറുതുരുത്തിയിൽ ഭീതി പരത്തി. നെടുമ്പര സ്വദേശിയുടെ കുതിരയാണ് ചെറുതുരുത്തിയിലൂടെ കുതിച്ചുപാഞ്ഞത്. പരാക്രമത്തിൽ വഴി യാത്രക്കാരന് പരിക്കേൽക്കുകയും ഓട്ടോ ടാക്സിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ ചെറുതുരുത്തി ടൗണിലൂടെ ഉടമയുടെ സ്ഥലമായ നെടുമ്പര വരെയാണ് കുതിര ഓടിയത്. ജനങ്ങളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ അതിവേഗത്തിൽ ഓടി. ഓട്ടത്തിനിടെ വഴിയോരങ്ങളിൽ ഉണ്ടായിരുന്നവർക്കും വാഹനങ്ങൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നേരിയ തോതിൽ പരിക്കേറ്റു. നെടുമ്പര ഭാഗത്തേക്ക് ആറ്റൂരിൽ നിന്നും പോവുകയായിരുന്ന ആറ്റൂർ മനപ്പടി നരവം കുന്നത്ത് വീട്ടിൽ രതീഷിന് (35) കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോടാക്സി തകർത്തു.
ഓട്ടം കണ്ട് ഭീതിയിലായ വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിട്ടു. ചെറുതുരുത്തി എസ് ഐ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് കുതിരയെ പിടിച്ചു കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.