അത്യപൂർവയിനം രക്താർബുദം ബാധിച്ച 13കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു
ചാലക്കുടി: അത്യപൂർവയിനം രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 13കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. കോടശ്ശേരി പഞ്ചായത്തിലെ 13ാം വാർഡ് സ്വദേശി അഭി സന്തോഷിന്റെ ചികിത്സക്കാണ് വലിയ തുക ആവശ്യമുള്ളത്.
വെല്ലൂർ സി.എം.സി ആശുപത്രിയിൽ അഭി സന്തോഷിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപയാണ് ആവശ്യം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന, മൂന്ന് സെന്റ് സ്ഥലത്തെ ഒരു ചെറിയ വീട് മാത്രമുള്ള പിതാവിന് ഇത്രയും തുക കണ്ടെത്താൻ പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ എന്നിവർ രക്ഷാധികാരികളായും 13ാം വാർഡ് അംഗം ജോസുട്ടൻ കൈതാരത്ത് ചെയർമാനായും വാർഡ് അംഗങ്ങളായ ബിന്ദു അനിൽ കൺവീനറായും പി.സി. മനോജ് ട്രഷററായും ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കനറ ബാങ്കിന്റെ വെള്ളിക്കുളങ്ങര ശാഖയിൽ ഇതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളായവർ സംഭാവനകൾ താഴെ കൊടുക്കുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കുക: 110327659523. IFSC: CNRB0005655. ഫോൺ: 7034648596.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.