തൃശൂരിൽ രണ്ട് പേർക്ക് ഷിഗല്ലെ
മുളങ്കുന്നത്തുകാവ്: കടുത്ത വയറുവേദനയും, പനിയും, ഛർദ്ദിയും ബാധിച്ച് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു. ബംഗാൾ സ്വദേശിയായ രണ്ട് വയസുള്ള ആൺകുട്ടിക്കും തൃശ്ശൂർ ജില്ലക്കാരിയായ ഒമ്പത് വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. മലിന ജലത്തിലൂടെയും, കുടിവെള്ളത്തിലൂടെയും കേടായതോ, ഈച്ചകൾ ഇരുന്ന ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലെ പടരുന്നത്. ശുചിത്വമില്ലായ്മയിലൂടെയും, രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയാണ് പ്രധാന പ്രതിരോധ മാർഗം. ആഹാരത്തിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. തുറന്നുവെച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.