UKRAIN PACKAGE അതിർത്തി കടത്താനുള്ള ശ്രമം വിഫലമായെന്ന്​

അതിർത്തി കടത്താനുള്ള ശ്രമം വിഫലമായെന്ന്​ തൃശൂർ: യുക്രെയ്​നിലെ വിന്നിസ്റ്റ പിറഗോവ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലെ മലയാളികളക്കമുള്ളവരെ സുരക്ഷിതമായി അതിർത്തികടത്താനുള്ള ശ്രമം വിഫലമായതായി ഉറ്റവർക്ക്​​ വിവരം ലഭിച്ചു. എംബസിയുടെ നിർദേശപ്രകാരം ഇരുപതോളം പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ അവർ താമസിച്ച ഹോസ്റ്റലിൽ നിന്ന്​ ഉച്ചയോടെ ബസ്​ മാർഗം അടുത്ത റെയിൽവേ സ്​റ്റേഷനിലെത്തിച്ചു. ഒരു ട്രെയിൻ ഇവർക്കായി പ്രത്യേക അനുവാദത്തോടെ ഓടിക്കാനായിരുന്നു ഉദ്ദേശമെങ്കിലും അധികൃതരുടെ അംഗീകാരം ലഭിച്ചില്ല. തുടർന്ന്​ ഇവരെ തിരിച്ച്​ ഹോസ്റ്റലിൽ എത്തിച്ചതായി വിവരം ലഭിച്ചതായി പിറഗോവ്​ മെഡിക്കൽ യൂനിവേഴ്​സിറ്റി എം.ബി.ബി.എസ്​ ഒന്നാം വർഷ വിദ്യാർഥിനിയായ അലീന ബി. ഘോഷിന്‍റെ പിതാവ്​ തൃശൂർ കോലഴി ഉമാനഗറിൽ അജയ്​ഘോഷ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു.​ മാർച്ച്​ രണ്ടിന്​ തുർക്കി വഴി ​നാട്ടി​െലത്താനിരിക്കുകയായിരുന്നു അലീന. അപ്പോഴാണ്​ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.