Posted On
date_range Updated On
date_range വീട് ബാറാക്കിയ യുവാവ് അറസ്റ്റിൽ
പഴയന്നൂർ: വീട്ടിൽ അനധികൃതമായി മദ്യം വിറ്റ യുവാവ് അറസ്റ്റിൽ. പൊറ്റ കരിമ്പൻചിറ പുളിക്കൽ വീട്ടിൽ പ്രകാശൻ (38) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 31 കുപ്പികളിലായി വിൽപ്പനക്ക് വെച്ച 15.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. പഴയന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.ഡി. പ്രവീൺ, എം.എസ്. ജിതേഷ് കുമാർ, ഇ.പി. സനിഷ്, ഡ്രൈവർ പി.എൻ. പ്രദീപൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.