പ്രണയിച്ചതിന് യുവാവിനെ പൊലീസ് മർദിച്ചെന്ന്
തൃശൂർ: പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചതായി പരാതി. ഒല്ലൂർ ഇ.എസ്.ഐക്ക് സമീപം സുജിത്ത് വിജയനെയാണ് (20) മർദിച്ചത്. ഒല്ലൂർ പൊലീസിനെതിരെയാണ് പരാതി.
ഒല്ലൂരിൽ തന്നെയുള്ള പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് ഇടുക്കിയിൽ ഹോട്ടൽ മാനേജ്മെൻറിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടിലെത്തി പൂ നൽകിയിരുന്നു. ഇതുകണ്ട് പെൺകുട്ടിയുടെ അമ്മയും സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകോപിതരായി സംസാരിച്ചു.
അടുത്ത ദിവസം പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് പൊലീസ് ഒല്ലൂർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിയുടെ വീടിെൻറ വാതിൽ കേടുവരുത്തിയെന്നതടക്കം പരാതിയിലുണ്ടെന്ന് അറിയിച്ചു. കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ വ്യാഴാഴ്ച രാവിലെ വീണ്ടും വിളിച്ചുവരുത്തി പൊലീസുകാർ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. അവശനായ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസുകാർക്കെതിരെ കമീഷണർക്ക് പരാതി നൽകി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.