ദു​ർ​ഗ​ന്ധ​വും വാ​യു​മ​ലി​നീ​ക​ര​ണ​വും: വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ൻ റെ​ൻ​ഡ​റി​ങ് യൂ​നി​റ്റ് പൂട്ടാ​ൻ ഉ​ത്ത​ര​വ്

വ​ര​വൂ​ർ: രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും വാ​യു​മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി​യ വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ൻ റെ​ൻ​ഡ​റി​ങ് യൂ​നി​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. ഗാ​ർ​ഹി​ക മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ചി​ക്ക​ൻ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന അ​ർ​ബ​ൺ വി​ങ്സ് എ​ൽ.​എ​ൽ.​പി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ലൈ​സ​ൻ​സാ​ണ് പ​ഞ്ചാ​യ​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ലൈ​സ​ൻ​സ് നേ​ടി, 2025 ഏ​പ്രി​ലി​ൽ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഈ ​യൂ​ണി​റ്റി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നി​ല്ല.

യൂ​നി​റ്റി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധ​വും മ​ലി​നീ​ക​ര​ണ​വും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​രെ വ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ അ​യ​ൽ​വാ​സി​ക​ളും പ​രി​സ​ര​വാ​സി​ക​ളും തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ വി​ദ​ഗ്ധ സ​മി​തി സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ക​യു​ണ്ടാ​യി. വാ​ട്ട​ർ സ്ക്ര​ബ്ബ​ർ, ബ​യോ​ഫി​ൽ​റ്റ​ർ, എ​ഫ്ലു​വ​ന്റ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റ് (ഇ.​ടി.​പി) എ​ന്നി​വ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഇ​വ​യൊ​ന്നും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് വി​ദ​ഗ്ദ്ധ സം​ഘം ക​ണ്ടെ​ത്തി.

ഇ.​ടി.​പി പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക, ബ​യോ​ഫി​ൽ​റ്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം അ​പൂ​ർ​ണ്ണ​മാ​യി​രി​ക്കു​ക, മ​ലി​ന​ജ​ല പൈ​പ്പ്‌​ലൈ​നു​ക​ൾ ബൈ​പാ​സ് ചെ​യ്യു​ക, സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ലാ​ത്ത​തി​നാ​ൽ ഡി.​ജി സെ​റ്റി​നെ ആ​ശ്ര​യി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.

മ​ലി​നീ​ക​ര​ണം സാ​ങ്കേ​തി​ക​മാ​യും ശാ​സ്ത്രീ​യ​മാ​യും സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ സ​മി​തി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​വാ​യു ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​ന​ട​പ​ടി​യെ​ടു​ത്ത​ത്. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലെ 233എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. ഇ.​ടി.​പി, ബ​യോ​ഫി​ൽ​റ്റ​ർ, ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും, തൃ​പ്തി​ക​ര​മാ​യ ന​ട​പ​ടി റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ യൂ​ണി​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Bad smell and air pollution Decision to close chicken rendering unit in Varavoor panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.