പതയുന്ന പ്രതിഷേധം... തൃ​ശൂ​ർ സി​റ്റി പൊലീസ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​ത്തി​നി​ടെ ബാ​രി​ക്കേ​ഡി​ൽ ക​യ​റി സോ​പ്പ് തേ​ച്ച് കു​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ൻ - ടി.​എ​ച്ച്. ജ​ദീ​ർ

എ​സ്.​എ​ഫ്.​ഐ മാ​ർ​ച്ചി​നി​ടെ ജ​ല​പീ​ര​ങ്കി; സോ​പ്പിട്ട് കു​ളി​ച്ച് പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: കേ​ര​ള​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്ന യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​റിനെ​തി​രാ​യ പോ​രാ​ട്ട​ത്തെ ചോ​ര​യി​ൽ മു​ക്കി കൊ​ല്ലു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ വീ​ണ്ടും എ​സ്.​എ​ഫ്.​ഐ മാ​ർ​ച്ച്‌. സെ​ക്ര​ട്ടേറി​യ​റ്റ്‌ മാ​ർ​ച്ചി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്‌. സ​ഞ്ജീ​വി​നെ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ്‌ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ തൃ​ശൂ​ർ സി​റ്റി പൊലീസ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്. മാ​ർ​ച്ച് ബി.​എ​സ്‌.​എ​ൻ.​എ​ൽ ഓ​ഫി​സി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ്‌ കെ​ട്ടി പൊ​ലീ​സ്‌ ത​ട​ഞ്ഞു.

പൊ​ലീ​സി​ന്‍റെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​ത്തി​നി​ടെ ബാ​രി​ക്കേ​ഡി​ന്‌ മു​ക​ളി​ൽ ക​യ​റി പ്ര​വ​ർ​ത്ത​ക​ൻ സോ​പ്പ്‌ തേ​ച്ച്‌ കു​ളി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റം​ഗം ജി​ഷ്‌​ണു സ​ത്യ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി ടി. ​അ​ഭി​ജി​ത്ത്‌, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​ആ​ർ. അ​ജ​യ്‌ രാ​ജ്‌ ഉ​ൾ​പ്പെ​ടെ 12 പേ​രെ പൊ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്തു.

സ​മ​രം ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ന​സ്‌ ജോ​സ​ഫ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ന​വ്യ കൃ​ഷ്‌​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എ​സ്‌. ആ​ദി​ത്യ, ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റം​ഗം സാ​നി സൈ​മ​ൺ, സു​ബി​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Water cannons used during SFI march protest by bathing with soap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.