ന​ട​ന​വൈ​ഭ​വം അ​ക്ഷ​​ര​ത്താ​ളി​ൽ; പു​തു​ച​രി​ത്ര​മെ​ഴു​തി ക​ലാ​മ​ണ്ഡ​ലം സ​ർ​വ​ക​ലാ​ശാ​ല

ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പു​തു​ച​രി​ത്ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ഒ​മ്പ​ത് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യു​ള്ള ക​ലാ​സ​പ​ര്യ​ക്ക് ഇ​നി അ​ക്ഷ​ര​ത്താ​ളു​ക​ളും പ​കി​ട്ടേ​കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി എ​ട്ടു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​ള​രി സി​ല​ബ​സ് അ​നു​സ​രി​ച്ചു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യാ​ണ് ക​ലാ​മ​ണ്ഡ​ലം മി​ക​വി​ന്റെ കേ​ന്ദ്ര​മാ​കു​ന്ന​ത്.

പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ക​ലാ​മ​ണ്ഡ​ലം കൂ​ത്ത​മ്പ​ല​ത്തി​ൽ ക​ഥ​ക​ളി കു​ല​പ​തി ഡോ. ​ക​ലാ​മ​ണ്ഡ​ലം ഗോ​പി, ക​ലാ​മ​ണ്ഡ​ലം മു​ൻ നി​ള കാ​മ്പ​സ് ഡ​യ​റ​ക്ട​റും ക​ഥ​ക​ളി ന​ട​നു​മാ​യ ക​ലാ​മ​ണ്ഡ​ലം എം.​പി.​എ​സ് ന​മ്പൂ​തി​രി​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ക്കും. പൂ​ർ​വ സൂ​രി​ക​ളാ​യ ആ​ശാ​ന്മാ​ർ നി​രീ​ക്ഷ​ണ നി​ഗ​മ​ന​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് പു​സ്ത​ക​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ അ​ധ്യാ​പ​ക​രും പൂ​ർ​വ​കാ​ല അ​ധ്യാ​പ​ക​രും എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ലെ വി​ഷ​യ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പ​രി​ശ്ര​മി​ച്ച​തി​ന്റെ ഫ​ല​മാ​ണ് പു​സ്ത​ക​ങ്ങ​ൾ.

ക​ഥ​ക​ളി, നൃ​ത്തം, ചെ​ണ്ട, മ​ദ്ദ​ളം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ൾ​ക്കാ​യി 42 പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​വ​ കൈ​മാ​റും. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലെ​യും ഉ​ള്ള​ട​ക്കം പാ​ഠ​പു​സ്ത​ക​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്പി​ൽ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​ത് ച​രി​ത്ര​മാ​ണെ​ന്ന് ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ബി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The splendor of acting lies in the literate; Kalamandalam University writes new history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.