വെട്ടിക്കുഴിയിൽ പിടികൂടിയ പുലിയെ പറമ്പിക്കുളത്ത് തുറന്നു വിട്ടു

അ​തി​ര​പ്പി​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം അ​തി​ര​പ്പി​ള്ളി വെ​ട്ടി​ക്കു​ഴി​യി​ൽ വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ പു​ലി​യെ പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ തു​റ​ന്നു വി​ട്ടു. കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പു​ലി​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​റ​മ്പി​ക്കു​ള​ത്ത് തു​റ​ന്നു വി​ട്ട​ത്. വെ​ട്ടി​ക്കു​ഴി​യി​ൽ ചൊവ്വാഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്ന പു​ലി കു​ടു​ങ്ങി​യ​ത്.

ഒ​രു മാ​സം മു​മ്പാ​ണ് പു​ലി​യെ കു​ടു​ക്കാ​ൻ ചാ​ല​ക്കു​ടി വ​നം ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള വെ​ട്ടി​ക്കു​ഴി​യി​ൽ കൂ​ടു സ്ഥാ​പി​ച്ച​ത്. പു​ലി​ശ​ല്യം ഉ​ണ്ടാ​യ ച​ക്കാ​ല​യ്ക്ക​ൽ റോ​യി എ​ന്ന വ്യ​ക്തി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വേ​റെ​യും പു​ലി​ക​ൾ ഉ​ണ്ടോ​യെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

Tags:    
News Summary - Tiger caught in a ditch released in Parambikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.