മ​ഴ​യെ തു​ട​ർ​ന്ന് സ​ജീ​വ​മാ​യ ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം

അ​തി​ര​പ്പി​ള്ളി: വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ സ​ജീ​വ​മാ​യ​തോ​ടെ ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യി. വേ​ന​ൽ​ക്കാ​ല​ത്ത് വ​റ്റി​വ​ര​ണ്ട ചാ​ർ​പ്പ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ തെ​ളി​ഞ്ഞും മെ​ലി​ഞ്ഞും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. മാ​റി നി​ന്ന മ​ഴ വീ​ണ്ടും പെ​യ്ത​തോ​ടെ ചാ​ർ​പ്പ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. അ​തി​ര​പ്പ​ള്ളി 65 എം.​എം., വെ​റ്റി​ല​പ്പാ​റ 82 എം.​എം എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ മ​ഴ​യ​ള​വു​ക​ൾ.

അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മ​ഴ​ക്കാ​ല വി​സ്മ​യ​മാ​ണ് ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം. ആ​ന​മ​ല പാ​ത​യി​ൽ അ​തി​ര​പ്പി​ള്ളി​ക്കും വാ​ഴ​ച്ചാ​ലി​നും ഇ​ട​യി​ലാ​ണ് ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം. ഈ ​മേ​ഖ​ല​യി​ലെ നാ​ലാ​മ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ചാ​ർ​പ്പ. വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് ഉ​ദ്ഭ​വി​ച്ച്‌ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ചാ​ടി​യി​റ​ങ്ങി ആ​ന​മ​ല​റോ​ഡ് ക​ട​ന്ന് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ന്നി​ട​ത്താ​ണ് ചാ​ർ​പ്പ. അ​തി​ന്‍റെ സൗ​ന്ദ​ര്യം പ്ര​ത്യേ​ക പ്ര​വേ​ശ​ന ടി​ക്ക​റ്റൊ​ന്നും കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്ന് ത​ന്നെ കാ​ണാ​നാ​വും.

ചാ​ർ​പ്പ​യെ ക​ൺ​നി​റ​യെ ആ​സ്വ​ദി​ക്കാ​ൻ സ​മീ​പ​കാ​ല​ത്ത് ഒ​രു മ​ഴ​വി​ൽ പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ത​ട​സ്സം മൂ​ലം സ​ഞ്ചാ​രി​ക​ൾ​ക്ക് പ​ഴ​യ ദ​ർ​ശ​ന സു​ഖം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ച്ചു കൂ​ടി അ​ടു​ത്തു​നി​ന്ന് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​മെ​ന്ന ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മ​ഴ​വി​ൽ​പ്പാ​ലം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ മ​ല​മു​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്ത് ചാ​ർ​പ്പ നി​റ​ഞ്ഞ് ക​ല​ങ്ങി ഒ​ഴു​കു​മ്പോ​ൾ പാ​ല​ത്തി​ൽ ക​യ​റു​ക സാ​ഹ​സി​ക​മാ​ണ്.

Tags:    
News Summary - Charpa Waterfall becomes a tourist attraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.