ലോഹിതാക്ഷെൻറ വീടിെൻറ ജനൽചില്ലുകൾ തകർത്ത നിലയിൽ
കാഞ്ഞാണി: ബൈക്കിലെത്തിയ സംഘം വിളക്കും കാലിലും കാരമുക്കിലും വീടുകൾ ആക്രമിച്ചു. ഒരാൾ അറസ്റ്റിൽ. ചാഴൂർ നമ്പേരി സമ്പത്തിനെയാണ് അറസ്റ്റ് ചെയ്തത്. ദലിത് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻറ് വാസു വള്ളാഞ്ചേരിയുടെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തുടർന്നാണ് കാരമുക്ക് പുവ്വശ്ശേരി ക്ഷേത്ര പരിസരത്തുള്ള തണ്ടയാംപറമ്പിൽ ലോഹിതാക്ഷെൻറ മകൾ ലിഖിതയുടെ വീടും ആക്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ലിഖിതയുടെ വീട്ടിൽ ബൈക്കിൽ സംഘമെത്തിയത്. ജനൽ ചില്ലുകൾ തകർക്കുകയും വാതിൽ ചവിട്ടിപൊളിക്കാനും ശ്രമിച്ചു. ലോഹിതാക്ഷനും ഭാര്യയും മകൾ ലിഖിതയും പേരക്കുട്ടി ഭൈരവുമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവസ്ഥലത്ത് എത്തിയ അന്തിക്കാട് എസ്.ഐ. കെ.എച്ച്. റിനീഷ്, സി.പി.ഒ.മാരായ സുർജിത്, അലിക്കുട്ടി എന്നിവരടങ്ങിയ പോലീസ് സംഘം സമ്പത്തിനെ പിടികൂടി. കൂടെ ബൈക്കിലുണ്ടായിരുന്ന സായൂജ് കടന്നു കളഞ്ഞു. ലിഖിതയുടെ മുൻ ഭർത്താവാണ് സമ്പത്ത്. 2012ൽ വിവാഹിതരായ ഇവർ വിവാഹമോചിതരായി. ഇവരുടെ മകനാണ് ഭൈരവ്. ജീവനാംശത്തിനായുള്ള കേസ് കുടുംബകോടതിയിൽ വിധിച്ചെങ്കിലും പണം നൽകാറില്ല. ഇതേ തുടർന്ന് ലിഖിത വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ലിഖിതയെ അപായപ്പെടുത്താനായി കിടപ്പുമുറിയിലേക്ക് രാത്രി സമയത്ത് പാമ്പിനെ കടത്തിവിട്ട കേസിലും സമ്പത്ത് പ്രതിയാണ്. ഈ കേസ് ജെ.എഫ്.എം. കോടതിയുടെ പരിഗണനയിലാണെന്ന് ലിഖിത പറഞ്ഞു.
വാസു വള്ളാഞ്ചേരിയുടെ വീട് ആക്രമിക്കുന്നതിന് സമ്പത്തിനൊപ്പമെത്തിയ സായൂജാണ് നേതൃത്വം നൽകിയത്. വാസുവിെൻറ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാസുവിെൻറ വീട്ടിൽ ബന്ധുവിെൻറ നിർദേശപ്രകാരം സായൂജിെൻറ ഭാര്യ ബിന്ദുവിനെ താമസിപ്പിച്ചിരുന്നു.സായൂജുമായി വഴക്കിട്ടാണ് ബിന്ദു ഇവിടെ താമസിച്ചത്. വാസുവിൽ നിന്ന് ഒന്നര ലക്ഷം രൂപയും വാങ്ങി പോയ ബിന്ദു പിന്നീട് മടങ്ങിവന്നില്ല. ഇതിെൻറ പ്രതികാരമായാണ് വീട് ആക്രമണമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.