വെ​ട്ടി​ക്ക​ലി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ ആ​ളെ ഫ​യ​ര്‍ഫോ​ഴ്‌​സ് ക​ര​ക്കെ​ത്തിക്കുന്നു

ആടിനെ രക്ഷിക്കാൻ കി​ണ​റ്റി​ല്‍ ഇറങ്ങിയ ആളെ ഫയർഫോഴ്സ് കരക്കെത്തിച്ചു

മ​ണ്ണു​ത്തി: വെ​ട്ടി​ക്ക​ലി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ ആ​ടി​നെ ക​ര​ക്കെ​ത്തി​ക്കാ​ന്‍ കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യ ആ​ളെ തൃ​ശൂ​രി​ല്‍നി​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി ക​ര​ക്കെ​ത്തി​ച്ചു. വെ​ട്ടി​ക്ക​ല്‍ പ​ള്ളി​പ്പു​റം വീ​ട്ടി​ല്‍ ജോ​ർ​ജ്​ പി. ​ഡേ​വീ​സാ​ണ് 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ട്​ കി​ണ​റ്റി​ല്‍ വീ​ണ​ത്. ജോ​ര്‍ജ്​ കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി ആ​ടി​നെ ക​ര​ക്കെ​ത്തി​ച്ചു. എ​ന്നാ​ല്‍, കി​ണ​റ്റി​ല്‍ നി​റ​യെ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​യാ​ള്‍ക്ക് മു​ക​ളി​ലേ​ക്ക് ക​യ​റാ​നാ​യി​ല്ല.അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ര​ഘു​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഫി​സ​ര്‍മാ​രാ​യ ബാ​ബു​രാ​ജ്, വി.​എ​സ്. സ്മി​നേ​ഷ് കു​മാ​ര്‍, വി​നീ​ത്, ഗി​രീ​ഷ്, ന​ഹാ​സ്, വി​നോ​ദ്, ഡ്രൈ​വ​ര്‍ ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഡേ​വീ​സി​നെ ക​ര​ക്കെ​ത്തി​ച്ച​ത്.






Tags:    
News Summary - The man who landed in well rescue by Fire Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.