Posted On
date_range Updated On
date_range വീട്ടമ്മക്ക് ലഭിച്ച സൗജന്യ ഗോതമ്പിൽ പാതിയിലേറെ കല്ല്
ചാവക്കാട്: കോവിഡ് ദുരിതകാലത്ത് റേഷൻ കട വഴി മണത്തലയിലെ വീട്ടമ്മക്ക് ലഭിച്ച സൗജന്യ ഗോതമ്പിൽ പാതിയിലേറെ കല്ല്. മണത്തല നെടുംപറമ്പിൽ റാണി വാങ്ങിയ നാല് കിലോ ഗോതമ്പിലാണ് പകുതിയിലേറ കല്ലുകളുള്ളത്.
ചൊവ്വാഴ്ച്ച മണത്തലയിൽ സുഭാഷിണിയുടെ പേരിലുള്ള റേഷൻ കടയിൽ നിന്നാണ് റാണി ഗോതമ്പ് വാങ്ങിയത്. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുമെന്ന് ഗൃഹനാഥൻ മണി അറിയിച്ചു. കൂടാത്തെ ഉന്നത ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.