എൻ.സി.പിയിൽ നിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് നൽകിയ സ്വീകരണം
എൻ.സി.പി വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം
മാള: എൻ.സി.പി സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ചവർ സി.പി.എമ്മിൽ ചേർന്നു.
എൻ.സി.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ ടി.കെ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ സംസ്ഥാന- ജില്ല കമ്മിറ്റി അംഗങ്ങളും, ബ്ലോക്ക് മണ്ഡലം ഭാരവാഹികളുമായ 35 പേരാണ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇവർക്ക് ജില്ല കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി.
ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൽ ഖാദർ, പി.കെ. ഷാജൻ, ജില്ല കമ്മിറ്റി അംഗം ടി.കെ. വാസു, ഷാജിനക്കര, കെ.പി. ജോസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് സ്വാഗതവും, ജില്ല കമ്മിറ്റി അംഗം രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.