തുമ്പിക്കൈ മുറിഞ്ഞു തൂങ്ങിയനിലയിൽ കാട്ടാന
അതിരപ്പിള്ളി: ഷോളയാറിൽ നൊമ്പരക്കാഴ്ചയായി തുമ്പിക്കൈക്ക് മുറിവേറ്റ് അലയുന്ന കാട്ടാന. ഏതാനും നാളുകളായി മറ്റ് കാട്ടാനകൾക്കൊപ്പം ഇതിനെ കണ്ടെത്തിയിട്ട്. തുമ്പിക്കൈ അറ്റുവീഴാറായ നിലയിൽ വിണ്ടു തൂങ്ങിക്കിടക്കുകയാണ്. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല. ഭക്ഷണം ശരിയായി കഴിക്കാൻ സാധിക്കാത്തതിനാൽ ഇതിന്റെ ശരീരം അസ്ഥികൾ പൊന്തിയ നിലയിലാണ്. വെള്ളം കുടിക്കാനോ തുമ്പിക്കൈ ഉപയോഗിച്ച് ഭക്ഷണം വായിലേക്ക് കൊണ്ടുപോകാനോ പ്രയാസമുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ചികിത്സ നൽകിയില്ലെങ്കിൽ പട്ടിണി കിടന്ന് ചാകാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ദൃശ്യം സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എത്രയും പെട്ടെന്ന് കാട്ടാനയെ കണ്ടെത്തി ചികിത്സിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
നേരത്തെ തുമ്പിക്കെ നഷ്ടപ്പെട്ട കുട്ടിയാനയെ അതിരപ്പിള്ളി വനമേഖലയിൽ കണ്ടെത്തിയിരുന്നു. അതുപോലെ നെറ്റിയിൽ പരിക്കേറ്റ മറ്റൊരു കാട്ടാനയെയും പ്ലാന്റേഷൻ മേഖലയിൽ കുറച്ചു നാൾ മുമ്പ് കണ്ടെത്തിയിരുന്നു. വനപാലകർ ഇതിന് ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായി ചാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.